KeralaCinemaMollywoodLatest NewsIndiaBollywoodNewsHollywoodEntertainmentKollywoodMovie GossipsNews Story

പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയുമായി കല്യാണി പ്രിയദര്‍ശന്‍

അച്ഛനമ്മമാര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു പ്രണവിന്റെ പിറന്നാള്‍ ആഘോഷം

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേര്‍ന്ന് ആഘോഷപൂര്‍വ്വം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയും പ്രണവിന്റെ കളിക്കൂട്ടുകാരിയും കുടുംബസുഹൃത്തുമായ കല്യാണി പ്രിയദര്‍ശന്‍.

പ്രണവിനെ വിഷ് ചെയ്യുന്നില്ലേ എന്നു ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പോസ്റ്റ് എന്നാണ് കല്യാണി പ്രിയദര്‍ശന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിക്കുന്നത്. “എനിക്കറിയാം നീ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് അല്ലെന്ന്, എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരംം ചോദിച്ചുകൊണ്ടിരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്,” എന്ന മുഖവുരയോടെയാണ് തന്റെ ജന്മദിനാശംസ കല്യാണി കുറിച്ചിരിക്കുന്നത്. പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്.

വീട്ടിലായിരുന്നു പ്രണവിന്റെ ജന്മദിനാഘോഷം. അച്ഛനമ്മമാര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു പ്രണവിന്റെ പിറന്നാള്‍ ആഘോഷം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ‘എന്റെ കുഞ്ഞു മകന്‍ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളര്‍ച്ചയെക്കുറിച്ച്‌ അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച്‌കൊണ്ട് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം ഇരു കുടുംബങ്ങള്‍ക്കുമിടയിലും ഉണ്ട്. “ലാല്‍ അങ്കിളും കുടുംബവുമായും ഞാന്‍ വളരെ അടുപ്പത്തിലാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് എന്റെ അടുത്ത സുഹൃത്താണ്. ചെറുപ്പം മുതലേ ഒരുമിച്ച്‌ കളിച്ച്‌ വളര്‍ന്നതിനാല്‍ ഞങ്ങള്‍ കസിന്‍സിനെ പോലെയാണ്. ലാല്‍ അങ്കിള്‍ തമാശക്കാരനാണ്. അദ്ദേഹത്തിന് മാജിക് ഇഷ്ടമാണ്. ഞങ്ങള്‍ക്കു മുന്നില്‍ അദ്ദേഹം ചില മാജിക്കൊക്കെ കാണിക്കുമായിരുന്നു. ലാലങ്കിളിന്റെ കുടുംബം ഭക്ഷണപ്രിയരാണ്. നല്ല ഭക്ഷണം കഴിക്കണമെന്ന് എനിക്ക് തോന്നുമ്ബോള്‍ ഞാന്‍ അവരുടെ വീട്ടിലേക്ക് ചെല്ലും. ലാല്‍ അങ്കിള്‍ നല്ല കുക്കാണ്,” ഒരു അഭിമുഖത്തിനിടെ കല്യാണി പറഞ്ഞതിങ്ങനെ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ കല്യാണിയും പ്രണവും ഒന്നിച്ച്‌ സ്ക്രീനിലെത്തുകയാണ്.’മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ കല്യാണിയും പ്രണവും വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലും കല്യാണിയും പ്രരണവും ഒന്നിച്ചെത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍ എന്നിവരുമായി അടുത്ത സൗഹൃദമുള്ള മെറിലാന്‍ഡ് കുടുംബത്തില്‍ നിന്നുമാണ് വിശാഖിന്റെയും വരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button