COVID 19Latest NewsKerala

രോഗികളുടെ യഥാര്‍ത്ഥ എണ്ണം എന്തിന് മറച്ചുവയ്ക്കുന്നു? ഗുരുതര ആരോപണവുമായി ഹൈബി ഈഡന്‍ എം.പി

എണ്‍പതോളം രോഗികളാണ് ചെല്ലാനത്തുള്ളതെന്നും എന്നാല്‍ എന്നാല്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഹൈബി ഈഡന്‍ ആരോപിക്കുന്നു.

എറണാകുളം: ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗവ്യാപനത്തിന്റെ കണക്കില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. എണ്‍പതോളം രോഗികളാണ് ചെല്ലാനത്തുള്ളതെന്നും എന്നാല്‍ എന്നാല്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഹൈബി ഈഡന്‍ ആരോപിക്കുന്നു. ‘ടെസ്റ്റുകള്‍ കുറവാണു നടത്തുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടു. എന്നാല്‍, ആരും ഇത് ചെയ്യുന്നില്ല. എണ്ണം കൂട്ടിയാല്‍ വലിയതോതില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ഉദ്യോഗസ്ഥര്‍ കണക്കുകള്‍ മറച്ചു വെച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കണം. 34 പേര്‍ക്ക് ചെല്ലാനം പ്രദേശത്ത് കോവിഡ് പിടിപെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ 80 പേര്‍ക്ക് രോഗം പകര്‍ന്നതായി തെളിവുകള്‍ ഉണ്ട്.’ എം.പി പറയുന്നു.നിലവിലെ സാഹചര്യത്തില്‍ പൂന്തുറയിലെ പോലെ ലബോറട്ടറി സംവിധാനം ഇവിടെ വേണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും കൂടുതല്‍ പി.സി.ആര്‍ ടെസ്റ്റുകളും ആന്റിജന്‍ ബോഡി ടെസ്റ്റുകളും പ്രദേശത്തു വേണ്ടതാണെന്നും എം.പി ചൂണ്ടിക്കാണിച്ചു.

രാജസ്ഥാനിൽ വി​ശ്വാസവോട്ട്​; ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ട്

64 പേര് അങ്കമാലിയിലെ കൊവിഡ് സെന്ററില്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണെന്നും രോഗികളുടെ യഥാര്‍ത്ഥ എണ്ണം സര്‍ക്കാര്‍ എന്തിനാണ് മറച്ചു വയ്ക്കുന്നതെന്നും ഹൈബി ഈഡന്‍ ചോദിക്കുന്നു. ചെല്ലാനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.

നിലവിലെ കൊവിഡ് വ്യാപനം കണക്കാക്കുമ്പോള്‍ എറണാകുളത്തെ രോഗികള്‍ വളരെ കൂടുതലാണെന്നും എന്നാല്‍ അതിന് തക്കവണ്ണമുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ ഇല്ലെന്നും എം.പി ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. പൂന്തുറയേക്കാള്‍ ഗുരുതരസ്ഥിതിയാണ് ചെല്ലാനത്തുള്ളത്. ഹൈബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button