പാരിപ്പള്ളി∙ പുതിയ കോവിഡ് രോഗികളിൽ ഗുരുതര രോഗ ലക്ഷണങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ. കോവിഡ് ബാധിതരിൽ ശ്വാസകോശ രോഗവും, വൃക്ക രോഗവും വളരെ പെട്ടെന്നു പിടിമുറുക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരിൽ അധികം പേർക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വൃക്കരോഗവുമാണ് പ്രകടമാകുന്നത്. ചിലർക്കു കരളിനെയും ബാധിക്കുന്നതായി മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
കോവിഡ് പിടിപെടുന്ന, ചെറിയ തോതിൽ പ്രമേഹ രോഗം ഉള്ളവരുടെ പോലും വൃക്കകൾ തകരാറിലാകുന്ന അവസ്ഥയാണ്.പ്രമേഹം നിയന്ത്രണാതീതമായ തോതിൽ കൂടുകയും ചെയ്യുന്നുണ്ട്. വൃക്കരോഗം ഉള്ളവർക്കു കോവിഡ് ബാധിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വൃക്കകളുടെ പ്രവർത്തനം വേഗത്തിൽ നിലച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ട സ്ഥിതിയിലേക്കു മാറുന്നുണ്ട്.
75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്
വൃക്കകൾ പൂർണമായും പ്രവർത്തനരഹിതമായ രോഗികൾക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർന്നു കൊണ്ട് ഡയാലിസിസ് നടത്തുന്നുണ്ട്.ശക്തമായ ചുമ, കടുത്ത ശ്വാസ തടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളും പ്രകടപ്പിക്കുന്നുണ്ട്. ഇപ്പോൾ കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരിൽ അധികം പേർക്കും ഇത്തരത്തിലുള്ള സാരമായ രോഗലക്ഷണങ്ങളാണ് ഉള്ളത്.
Post Your Comments