MollywoodKeralaLatest NewsCinemaNewsIndiaBollywoodEntertainmentHollywoodKollywoodMovie GossipsMovie ReviewsNews Story

മാസ്സ് ലുക്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഭാവന!

എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് ഭാവന എത്തുന്നത്.

നടി ഭാവനയുടെ എറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ടീസര്‍ തരംഗമാവുന്നു. ബജ്‌റംഗി 2 എന്ന ബിഗ് ബഡ്ജറ്റ് സിനിമയുടെ ടീസറാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാറാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. ശിവരാജ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ലുക്കിലാണ് ഭാവന എത്തുന്നത്.

വലിയ വട്ടപ്പൊട്ട് തൊട്ട്, കഴുത്തില്‍ ഏലസും മൂക്കുത്തിയും അണിഞ്ഞ് മാസ് ലുക്കിലാണ് ഭാവന ടീസറില്‍ എത്തുന്നത്. ഇതിനോടകം ഒരു മില്യണിലധികം ആളുകളാണ് ബജ്‌റംഗി 2വിന്‌റെ ടീസര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. 2.27 മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. കോവിഡ് ലോക്ഡൗണ്‍ കാരണം സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിരുന്നില്ല. 2013ലായിരുന്നു ഫാന്റസി ആക്ഷന്‍ ചിത്രമായ ബജ്‌റംഗിയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

അതേസമയം ബജ്‌റംഗി 2വിന് പുറമെ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രവും ഭാവനയുടെതായി കന്നഡത്തില്‍ ഒരുങ്ങുന്നുണ്ട്. അടുത്തിടെ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് സേതുപതിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 96ന്റെ കന്നഡ പതിപ്പില്‍ ഭാവനയാണ് നായികാ വേഷത്തില്‍ എത്തിയത്. ഗോള്‍ഡന്‍സ്റ്റാര്‍ ഗണേഷായിരുന്നു ചിത്രത്തില്‍ നായക വേഷത്തിലെത്തിയത്.

നവീനുമായുളള വിവാഹത്തിന് പിന്നാലെ കന്നഡത്തിന്റെ മരുമകളായ താരമാണ് ഭാവന. വിവാഹ ശേഷം ബാംഗ്ലൂരിലാണ് നടി സ്ഥിര താമസമാക്കിയിരുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരുന്നത്. ഒരുകാലത്ത് മലയാളത്തിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഭാവന.

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ താരം പിന്നീട് തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങിയിരുന്നു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ഭാവന ആക്ടീവാകാറുണ്ട്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. അടുത്തിടെ ലോക് ഡൗണ്‍ സമയത്ത് കേരളത്തിലും എത്തിയിരുന്നു താരം. ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button