COVID 19Latest NewsNewsIndia

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സെര്‍വന്റ് കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത : കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സെര്‍വന്റ് വൈറസ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ചന്ദന്‍നഗര്‍ സബ്ഡിവിഷനിലെ ഡെപ്യൂട്ടി മജിസ്‌ട്രേറ്റായിരുന്ന ദേവദത്ത റായ്(38)ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ക്ക് നാലുവയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്.

ജൂലൈ ആദ്യമാണ് ദേവദത്തയ്ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത് തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ ഞായറാഴ്ച ശ്വാസകോശ സംബന്ധമായ അസുഖം കടുത്തതിനെ തുടര്‍ന്ന് സെറംപോറിലെ ശ്രംജിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ഹൂഗ്ലി ജില്ലയിലേക്ക് കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്ന ട്രെയിനുകളുടെയും എത്തിച്ചേരുന്ന തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്യാമ്പുകളുടെയും ചുമതലയായിരുന്നു ദേവദത്തയ്ക്ക്.

ദേവദത്തയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനമറിയിച്ചിരുന്നു. ദേവദത്തയുടെ അകാലനിര്യാണത്തില്‍ ദുഃഖമുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയും തന്റെ ചുമതലകള്‍ ആത്മാര്‍ഥമായി നിറവേറ്റുകയും ചെയ്ത ഒരു യുവ വെസ്റ്റ് ബെഗാള്‍ സിവില്‍ സര്‍വീസ് ഓഫീസറായിരുന്നു ദേവദത്തയെന്ന് മമത ഓര്‍മിച്ചു. ദേവദത്തയുടെ ത്യാഗത്തിന് മുന്നില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മമത അഭിവാദ്യമര്‍പ്പിക്കുകയുംചെയ്തു. ബംഗാള്‍ സിവില്‍ സര്‍വീസ് 2010 ബാച്ചിലെ ഉദ്യോഗസ്ഥയായിരുന്നു ദേവദത്ത റായ്. കഠിനസാഹചര്യങ്ങളില്‍പോലും മാനുഷികമായ ഇടപെടുകള്‍ നടത്തിയിരുന്ന ദേവദത്തയുടെ പ്രവര്‍ത്തന രീതികള്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button