COVID 19Latest NewsIndia

75 ബിജെപി നേതാക്കള്‍ക്ക് കോവിഡ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നേതാക്കളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു

പട്‌ന: ബിഹാറില്‍ 75 ബിജെപി നേതാക്കള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. പട്‌നയിലെ ബിജെപി ആസ്ഥാനത്ത് പരിശോധനയ്ക്കായി ശേഖരിച്ച 100 സാമ്ബിളുകളില്‍ 75 എണ്ണവും പോസിറ്റീവാകുകയായിരുന്നു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നേതാക്കളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇവിടെ വെച്ചാകാം രോഗവ്യാപനമുണ്ടായതെന്നാണ് സംശയം.

ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍, എംഎല്‍സി രാധാ മോഹന്‍ ശര്‍മ്മ എന്നി പ്രമുഖര്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. മന്ത്രി ശൈലേഷ് കുമാറിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്കാണ് ബിഹാറില്‍ കോവിഡ് സ്ഥിരീകരിച്ചത്.പുതിയ കേസുകളില്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത് പട്‌നയില്‍ നിന്നാണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത 1266 കേസുകളില്‍ 177 എണ്ണവും പട്‌നയില്‍ നിന്നാണ്.

ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം: സൈബര്‍ സുരക്ഷയും ഡാറ്റാ സുരക്ഷയും പ്രധാനമെന്ന് ഗൂഗിള്‍ മേധാവിയോട് പ്രധാനമന്ത്രി

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ചുവരുന്നതായി ബിഹാര്‍ സര്‍ക്കാര്‍ പറയുന്നു. 70.97 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 4227 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,953 പേര്‍ രോഗമുക്തി നേടിയതായും ബിഹാര്‍ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button