
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.എട്ട് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദിവസം ആണ് ഇന്ന് . തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്. ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 396 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഉറവിടം അറിയാത്ത 26 രോഗികള്‍. 227 ഹോട്ട് സ്‌പോട്ടുകള്‍. 151 രോഗമുക്തര്‍. ഒരു മരണം. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം.
ജില്ല തിരിച്ചുള്ള പട്ടിക:
- തിരുവനന്തപുരം 201
- കൊല്ലം 23
- ആലപ്പുഴ 34
- പത്തനംതിട്ട 3
- കോട്ടയം 25
- എറണാകുളം 70
- തൃശൂര്‍ 42
- പാലക്കാട്
- കോഴിക്കോട് 58
- വയനാട് 12
- മലപ്പുറം 58
- കണ്ണൂര്‍ 12
- കാസര്‍ഗോഡ് 44
Updating…
Post Your Comments