Latest NewsKeralaNews

സിപിഎമ്മിന്റെത് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ വാദം: വി.മുരളീധരന്‍

കാസര്‍കോട്: സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വര്‍ണ്ണക്കടത്തുകാരിയുടെ വാദമാണ് ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരന്‍. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന കേസായിട്ടുകൂടി തരംതാണ വാദങ്ങളുയര്‍ത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത്തരം വാദങ്ങളില്‍ നിന്ന് സര്‍ക്കാരും സിപിഎമ്മും പിന്മാറണമെന്നും വിയമുരളീധരന്‍ പറഞ്ഞു. കാസര്‍കോട് ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. അക്കാര്യതതതല്‍ കോടിയേരി ആശങ്കപ്പെടേണ്ട, കോടിയേരി നോക്കേണ്ടത് സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി. മുഖ്യമന്ത്രിയുടെയും കൂട്ടാളികളുടെയും പിന്തുണയോടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നത് ലോകത്തില്‍ ഇതാദ്യമാണ്. നയതന്ത്ര ചാനല്‍ വഴിയാണ് സ്വര്‍ണക്കടത്ത് നടന്നത്. ഇംഗ്ലീഷ് വായിച്ച് മനസിലാക്കാന്‍ അറിയാത്തവരെ ഉപദേശകരാക്കിയാലുള്ള അനുഭവമാണ് കോടിയേരിക്ക് വീണ്ടും ഉണ്ടായതെന്നും വി.മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷിതത്വമെടുത്ത് പന്താടുകയാണ് സിപിഎം. ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വരുന്നതിലൂടെ മുഖ്യമന്ത്രിയും ചെയ്യുന്നത് ഇതു തന്നെയാണ്. കേരള പോലീസിന്റെ സംഘം എന്‍ഐഎയെ സഹായിക്കുകയാണ് വേണ്ടതെന്ന് മനസിലാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button