COVID 19KeralaLatest NewsNews

രണ്ട് പൊലീസുകാർക്ക് കോവിഡ്: ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു: തിരുവനന്തപുരത്ത് കൂടുതൽ ആശങ്ക

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്. കന്‍റോൺമെന്‍റ്, ഫോർട്ട് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഇത് തലസ്ഥാനത്ത് കൂടുതൽ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

Read also: ശാരീരികമായ അസ്വസ്ഥതകൾ: മരുന്ന് വേണ്ടെന്നും യോഗ ചെയ്താൽ ശരിയാകുമെന്നും കോടതിയിൽ സ്വപ്ന

അതേ സമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഒരാൾ കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. രോഗ ഉറവിടം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button