Latest NewsKeralaNews

എന്‍ഐഎ കേസ് ഏറ്റെടുത്തതിനാല്‍ പ്രമുഖരുടെ മുഖം മൂടി അഴിഞ്ഞുവീഴും എന്നുറപ്പ് , പക്ഷേ സ്വപ്നയെ കൊലപ്പെടുത്തി അവര്‍ രക്ഷപ്പെട്ടേക്കും … കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് എന്‍.ഐ.എയ്ക്ക് വലിയ നേട്ടമാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ പിടിയലായവ4 ഒന്നുമല്ല, വളരെ പ്രമുഖരായ, പ്രബലരായ പലരും ഈ സ്വ4ണക്കടത്തിന് പിറകില്‍ ഉണ്ടാകാമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. നന്നായി അന്വേഷിച്ചാല്‍ ആ പ്രമുഖരുടെ പേരെല്ലാം കുറ്റാരോപിത4 പുഷ്പം പോലെ പറഞ്ഞേക്കാമെന്നും, ഇത് മനസിലാക്കുന്ന യഥാര്‍ത്ഥ പ്രതികള്‍ ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാന്‍ ശ്രമിച്ചേക്കാമെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു.

Read Also : ആരും വേവലാതിപ്പെടേണ്ടതില്ല, നല്ല ‘സ്പീഡില്‍’ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്: സ്വര്‍ണക്കടത്ത് കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം

മാധ്യമങ്ങളെല്ലാം കോവിഡ് 19 മറന്ന് സ്വപ്ന 20 യുടെ പുറകെ ആണല്ലൊ. NIA സ്വര്‍ണ്ണ കടത്ത് കേസ് അന്വേഷിച്ച് 24 മണിക്കൂറിന് ഇടയില് തന്നെ കേരളം വിട്ട് പോയ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത് NIA ക്ക് വലിയ നേട്ടമാണ്.

എന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ പിടിയലായവര്‍ ഒന്നുമല്ല, വളരെ പ്രമുഖരായ പ്രബലരായ പലരും ഈ സ്വര്‍ണ്ണ കടത്തിന് പുറകില് ഉണ്ടാകാം.. (സിനിമാ, രാഷ്ട്രീയ പ്രമുഖരൊക്കെ ഉണ്ടാകാം..) നന്നായ് അന്വേഷിച്ചാല് ആ പ്രമുഖരുടെ പേരെല്ലാം ഈ കുറ്റാരോപിതര്‍ പുഷ്പം പോലെ പറഞ്ഞേക്കാം. ഇത് മനസ്സിലാക്കുന്ന യഥാര്‍ത്ഥ പ്രതികള്‍ ഇവരെ അപായപ്പെടുത്തി സ്വയം രക്ഷപ്പെടുവാന്‍ ശ്രമിച്ചേക്കാം. അതിനാല്‍് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ വളരെ ശ്രദ്ധയോടെ, കരുതലോടെ അവരുടെ ജീവന് സുരക്ഷ കൂടി കൊടുക്കേണ്ട ചുമതല പോലീസിനുണ്ട്. കേരളം മാത്രമല്ല ദേശീയ മാധ്യമങ്ങളും ഈ സ്വര്‍ണ്ണ കടത്ത് കേസ് വളരെ സസൂഷ്മം നോക്കുന്നുണ്ട്. Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല) (വാല് കഷ്ണം…വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍’. …..തന്ത്രം കൊണ്ട് കോടീശ്വരന്മാരാകുവിന്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button