KeralaLatest NewsNews

ബി.ജെ.പി എം.എല്‍.എ തൂങ്ങിമരിച്ച നിലയില്‍ : നേരത്തെ സി.പി.എം നേതാവായിരുന്നു

കൊല്‍ക്കത്ത • പശ്ചിമ ബംഗാളില്‍ ബി.ജെ.പി എം.എല്‍.എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോർത്ത് ദിനാജ്പൂർ ജില്ലയിലെ ഹെംതാബാദിൽ നിന്നുള്ള ബിജെപി എം‌എൽ‌എ ദേബേന്ദ്ര നാഥ് റോയിയെയാണ് തിങ്കളാഴ്ച (ജൂലൈ 13) രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദാൽ ഗ്രാമത്തിലെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ഇയാളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയാതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രദേശവാസികളും ഇതേ ആരോപണം ഉന്നയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റൈഗുഞ്ച് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഹെംതാബാദിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ദേബേന്ദ്ര നാഥ് റേയെ കൊലപ്പെടുത്തിയത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും നിന്ദ്യവുമാണ്. ഇത് ഗുണ്ടാ രാജിനെക്കുറിച്ചും മമത സര്‍ക്കരിന്റെ ക്രമസമാധാന പരാജയത്തെയും വ്യക്തമാക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി നേതാവ് രാഹുൽ സിൻഹ റോയിയുടെ മരണത്തിൽ തൃണമൂൽ കോൺഗ്രസിന് പങ്കുണ്ടെന്ന് ആരോപിച്ചു. “കൊലപാതകത്തിന് പിന്നിലെ സത്യം കണ്ടെത്താൻ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഞാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു, ”സിൻഹ പറഞ്ഞു

നേരത്തെ സി.പി.എം അംഗമായിരുന്ന ദേബേന്ദ്ര നാഥ് 2019 ലാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഡല്‍ഹിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button