ജയ്‌പുര്‍: സംസ്‌ഥാന സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന 125 എം.എല്‍.എമാരില്‍ ഇതുവരെ 95 എം.എല്‍.എമാര്‍ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി അശോക് ഗലോട്ട്.
മുഖ്യമന്ത്രിയുടെ വസതിയിലാണ് ഇന്നലെ യോഗം ചേര്‍ന്നത്.
200 അംഗ നിയമസഭയാണു രാജസ്‌ഥാനിലേത്. 107 എം.എല്‍.എമാരാണു കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുള്ളത്. ബിജെപിയില്‍ ചേരാന്‍ സാദ്ധ്യതയെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ യുവനേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഡല്‍ഹിലെത്തി.
മദ്ധ്യപ്രദേശിലേതിന് സമാനമായി മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് വിനയായിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത കഴിഞ്ഞ ദിവസങ്ങളില്‍ മറനീക്കി പുറത്ത് വന്നിരുന്നു. നേതാക്കള്‍ തമ്മിലുള്ള ഭിന്നത മദ്ധ്യപ്രദേശിലെ അവസ്ഥയില്‍ പാര്‍ട്ടിയെ കൊണ്ട് എത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രവര്‍ത്തകര്‍.
സച്ചിന്‍ പൈലറ്റിനൊപ്പം വലിയൊരു വിഭാഗം എം എല്‍ എമാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തനിക്ക് 30 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് വിഭാഗം ബിജെപിയില്‍ ചേരാന്‍ പോകുന്നുവെന്ന അഭ്യൂഹം ശക്തി പ്രാപിക്കുന്നത്.
Post Your Comments