കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കൊച്ചി കടവന്ത്ര ഗിരിനഗര്‍ റോഡിലെ എന്‍ഐഎ ഓഫിസിലേക്കെത്തി. ഇരുവരെയും കയറ്റിയ വാഹന വ്യൂഹം എന്‍ഐഎ ഓഫീസിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണു പ്രദേശത്ത്. വലിയ മാധ്യമസംഘവും പൊലീസ് സന്നാഹവുമുണ്ട്
പ്രതികളെ എത്തിച്ചയുടന്‍ പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ലാത്തി വീശി. ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ എന്‍ഐഎ ഓഫിസിലേക്കു കയറ്റി ഗേറ്റടച്ചു. പുറത്തു വന്‍ പ്രതിഷേധം തുടരുകയാണ്. ആലുവയിലെ ജില്ലാ ആശുപത്രിയില്‍നിന്നു പുറപ്പെട്ട് കൃത്യം അര മണിക്കൂറില്‍ ഗിരിനഗറില്‍ എന്‍ഐഎ ഓഫിസിലെത്തി. രാവിലെ ആറിനാണു സംഘം ബെംഗളൂരുവില്‍നിന്നു പുറപ്പെട്ടത്. കേരളത്തില്‍ പ്രവേശിച്ചതു മുതല്‍ വഴിയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു.
Post Your Comments