KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പ്രതികരണവുമായി കായിക മന്ത്രി ഇ.പി.ജയരാജന്‍ : സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല : സംസ്ഥാനത്തിനു പുറത്തേയ്ക്ക് എങ്ങിനെ കടന്നുവെന്ന് അന്വേഷിയ്ക്കണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പ്രതികരണവുമായി കായിക മന്ത്രി ഇ.പി.ജയരാജന്‍. സ്വപ്ന സുരേഷ് കേരളം വിട്ടതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടുവെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

read also : അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയ എന്‍ഐഎ സംഘത്തില്‍ ടിപി വധക്കേസിലെ കൊടി സുനിയെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി : പ്രതികളെ ചോദ്യം ചെയ്യുന്നത് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍

സ്വപ്ന കേരളം വിട്ടതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ല. കൊറോണ ജാഗ്രതയുണ്ടെന്നു കരുതി ആരൊക്കെ എവിടെയൊക്കെ പോകുന്നുവെന്ന് പോലീസിന് നോക്കാനാവില്ല. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ആളുകള്‍ എല്ലായിടത്തും ഉണ്ടായിട്ടും സ്വപ്നയെ കണ്ടുപിടിക്കാനായില്ലല്ലോ എന്നും ജയരാജന്‍ പരിഹസിച്ചു. അന്വേഷണം പലരിലേക്കും നീളും. അതിന്റെ വെപ്രാളമാണു പ്രതിപക്ഷത്തിന്. സംസ്ഥാനം അന്വേഷണ സംഘം രൂപീകരിച്ചത് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button