ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറെ ആശങ്കളാണ് സൃഷ്ടിക്കുന്നത്. ഇന്ന് സ്ഥിരൂകരിച്ചതില്‍ 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 57 പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നാണ്. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാദ ഉണ്ടായിരിക്കുന്നത്.
ജില്ലയില്‍ ഇന്ന് രേഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്നവര്‍ 10 പേര്‍ വിദേശത്തുനിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആകെ 395 പേര്‍ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുളിങ്കുന്ന് കോണത്ത് വാക്കാല്‍ ബാബു (52) എന്നയാളുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. സൗദിയില്‍ നിന്നും ജൂണ്‍ 20ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്
2 ചെന്നൈയില്‍ നിന്നും ജൂലൈ അഞ്ചിന് സ്വകാര്യ വാഹനത്തില്‍ എത്തി നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
3. അബുദാബിയില്‍ നിന്നും ജൂണ്‍ 25ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 55 വയസ്സുള്ള കായംകുളം സ്വദേശി
4. മഹാരാഷ്ട്രയില്‍ നിന്നും ജൂണ്‍ പത്തിന് വിമാനത്തില്‍ എത്തി നിരീക്ഷണത്തിലായിരുന്ന 48 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
5. മസ്‌കറ്റില്‍ നിന്നും ജൂണ്‍ 20ന് കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്ന 47 വയസ്സുള്ള ആലപ്പുഴ സ്വദേശി
6. ഖത്തറില്‍ നിന്നും ജൂലൈ മൂന്നിന് കോഴിക്കോട് എത്തി നിരീക്ഷണത്തിലായിരുന്ന കാഞ്ഞൂര്‍ സ്വദേശിയായ യുവാവ്
7 ഡല്‍ഹിയില്‍ നിന്നും ജൂണ്‍ 27ന് വിമാനത്തില്‍ കൊച്ചിയിലെത്തി നിരീക്ഷണത്തിലായിരുന്നു കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ്
8. ഹൈദരാബാദില്‍ നിന്നും ജൂലൈ നാലിന് ബസ്സില്‍ എത്തി നിരീക്ഷണത്തിലായിരുന്നു ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവ്
9 )കുവൈറ്റില്‍ നിന്നും ജൂണ്‍ 19 എത്തി നിരീക്ഷണത്തിലായിരുന്നു പാണ്ടനാട് സ്വദേശിയായ യുവാവ്
10) ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ ജൂണ്‍ 13 എത്തി നിരീക്ഷണത്തിലായിരുന്നു 67 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി
11&12 ) കുവൈത്തില്‍ നിന്നും ജൂണ്‍ 24ന് കൊച്ചിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു 18 , 14 വയസ്സുള്ള ഭരണിക്കാവ് സ്വദേശികള്‍
13 ഗോവയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ജൂലൈ ആറിന് എത്തി നിരീക്ഷണത്തിലായിരുന്നു 50വയസുള്ള മുതുകുളം സ്വദേശി
14. സൗദിയില്‍ നിന്നും ജൂലൈ 9ന് തിരുവനന്തപുരത്തെത്തി നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി
15 കോയമ്പത്തൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ ജൂണ്‍16 എത്തി നിരീക്ഷണത്തിലായിരുന്നു തുറവൂര്‍ സ്വദേശിയായ യുവതി
16 ഖത്തറില്‍ നിന്നും ജൂണ്‍ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള പുന്നപ്ര സ്വദേശി
17 റിയാദില്‍ നിന്നും ജൂണ്‍ 19ന് എത്തി നിരീക്ഷണത്തിലായിരുന്നു 58 വയസുള്ള നീലംപേരൂര്‍ സ്വദേശി.
രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ടുപേര്‍.
എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 18 പേര്‍.
രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആറുപേര്‍.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വെണ്മണി സ്വദേശിയായ കുട്ടി.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 49 വയസ്സുള്ള പുന്നപ്ര സ്വദേശിനി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താമരക്കുളം സ്വദേശിയായ യുവാവ്.
അതേസമയം രാമങ്കരി ഒമ്പതാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു നൂറനാട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കും . ഇവരുടെ സുരക്ഷ ഉറപ്പുുവരുത്താനും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികള്‍ എടുത്തുവരുകയാണ്. ആകെ 350ലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം 118 പേരുടെ സ്വാബ് എടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 92 പേരുടെ സ്വാബ് പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു.
Post Your Comments