Latest NewsNewsIndia

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ദമ്പതികള്‍ മരിച്ചു

അമൃത്സര്‍ : മുറിയുടെ മേല്‍ക്കൂര ഇടിഞ്ഞ് ദമ്പതികള്‍ മരിച്ചു. അമൃത്സറിലെ ധപായ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രി ഉണ്ടായ കനത്ത മഴയും കൊടുങ്കാറ്റും മൂലം ദമ്പതികള്‍ കിടന്നിരുന്ന മുറിയുടെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. രവീന്ദര്‍ സിംഗ് (33), ഹര്‍പ്രീത് കൗര്‍ (27) എന്നിവരാണ് മരിച്ചത്.

അത്താഴത്തിന് ശേഷം ദമ്പതികള്‍ കിടക്കാനായി തങ്ങളുടെ മുറിയിലേക്ക് പോയതായി രവീന്ദറിന്റെ പിതാവ് അമര്‍ജിത് സിംഗ് പറഞ്ഞു. രാത്രി 11 മണിയോടെ, തകര്‍ന്നുകൊണ്ടിരിക്കുന്ന ശബ്ദം കേട്ട് അയാള്‍ ദമ്പതികളുടെ മുറിയുടെ അടുത്തേക്ക് ചെന്നപ്പോളാണ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നതായി കണ്ടത്. തങ്ങളുടെ അയല്‍ക്കാരന്റെ മതില്‍ ആദ്യം തകര്‍ന്നുവീഴുകയും അത് മേല്‍ക്കൂരയില്‍ പതിക്കുകയും ചെയ്തതാണ് മേല്‍ക്കുര തകരാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍വാസികളും മറ്റ് കുടുംബാംഗങ്ങളും അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ദമ്പതികളെ പുറത്തെടുത്തെങ്കിലും അവര്‍ അപ്പോഴേക്കും മരിച്ചുവെന്ന് അമര്‍ജിത് പറഞ്ഞു. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യറിന്റെ (സിആര്‍പിസി) സെക്ഷന്‍ 174 പ്രകാരം അന്വേഷണ നടപടികള്‍ ആരംഭിച്ചതായി പുടിഗാര്‍ പോലീസ് പോസ്റ്റിന്റെ ചുമതലയുള്ള അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) ശിഷുപാല്‍ സിംഗ് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button