KeralaLatest NewsNews

വീട്ടില്‍ ആളനക്കം ഇല്ലാത്തത് കണ്ട് അന്വേഷിച്ച് എത്തിയ ബന്ധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also: മറാഠ സംവരണ ബിൽ ഏകകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ, നിയമം ഉടൻ പ്രാബല്യത്തിൽ

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ദമ്പതികള്‍ പുറത്ത് വരാതിരുന്നതോടെ ബന്ധുവാണ് അന്വേഷിച്ചെത്തിയത്. ദമ്പതികളുടെ പേര് ആവര്‍ത്തിച്ച് വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ഇതോടെ ബന്ധു വാതില്‍ തള്ളി തുറന്ന് അകത്ത് കയറി. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ട ബന്ധു വിവരം ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ കാര്‍ഷിക സംയോജിക ജൈവ കര്‍ഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് മരിച്ച അനില്‍കുമാര്‍. വിതുര പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button