ചെന്നൈ ∙ തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് പീഡനത്തിന്റെ വിശദാംശങ്ങൾ ഉള്‍പ്പെടുത്തി ആർജെ സുചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ നീക്കം ചെയ്തു. വിഡിയോ നീക്കണമെന്ന് സിബി-സിഐഡി സുചിത്രയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം ചെയ്തത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സിബി-സിഐഡി വിളിച്ച് അരാജകത്വം ഉണ്ടാക്കാനുള്ള ഉദേശ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ അഭിഭാഷകന്റെ ഉപദേശപ്രകാരം വിഡിയോ നീക്കം ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഡിയോയിൽ പറഞ്ഞതൊന്നും സംഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു’– സുചിത്ര വ്യക്തമാക്കി. രേഖകളിൽ കൃത്രിമം കാട്ടാൻ ശ്രമം നടക്കുന്നതായും മാധ്യമങ്ങൾ ജാഗരൂകരായിരിക്കണമെന്നും സുചിത്ര ആവശ്യപ്പെട്ടു….
മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറി ടിഫാഗ്‌നെ നടപടി അസ്വീകാര്യമാണെന്ന് പറഞ്ഞു. ‘ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകയെ ഭയപ്പെടുത്തുന്നതാണ് ഇത്. നീക്കം ചെയ്യാൻ പൊലീസിന് എങ്ങനെ ആവശ്യപ്പെടാം? അത് തെറ്റല്ലെങ്കിൽ തെളിയിക്കേണ്ടത് അവരുടെ ജോലിയാണ്’– അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ജെ.ജയരാജ് (59), മകൻ ബെനിക്സ് ഇമ്മാനുവൽ (31) എന്നിവരെ ജൂൺ 19 നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവിൽപട്ടി സബ് ജയിലിൽ ആയിരിക്കെ ഇരുവരും പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരായായി. തുടർന്ന് ഇരുവരും മരിച്ചു. സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു….
Post Your Comments