Latest NewsNewsIndia

‘അസത്യാഗ്രഹി’;പ്രധാനമന്ത്രിയുടെ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതി വാദത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായ മധ്യപ്രദേശിലെ റീവ സൗരോര്‍ജ പദ്ധതിയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ രാഹുലിന്റെ പ്രതികരണം. ഹിന്ദിയില്‍ ‘അസത്യാഗ്രഹി’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. റേവയിലേത് ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണെന്ന് പറയുന്ന പി.എം.ഒ.യുടെ ട്വീറ്റിനുള്ള മറുപടിയായാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്.

 

‘ രേവ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നര്‍മദാ മാതാവിന്റെയും വെള്ളക്കടുവകളുടെയും പേരില്‍ അറിയപ്പെട്ട റിവയുടെ പേരില്‍ ഇനി ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്രൊജക്ട് പദ്ധതിയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.,’ എന്നാണ് മോദി പദ്ധതിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരോര്‍ജ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 750 മെഗാവാട്ടിന്‍റെ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഡല്‍ഹി മെട്രോയുമുണ്ട്. 1,500 ഹെക്ടര്‍ സ്ഥലത്താണ് സോളാര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. റീവ പദ്ധതിയില്‍ നിന്നുള്ള 24 ശതമാനം വൈദ്യുതി ഡല്‍ഹി മെട്രോയാണ് വാങ്ങുന്നത്.

അതേസമയം റേവയിലേത് ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണെന്ന അവകാശവാദത്തിനെതിരെ കര്‍ണാടക പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉത്പാദന ശേഷിയുള്ള 750 വാട്ടിന്റെ സോളാര്‍ പ്ലാന്റ് മധ്യപ്രദേശില്‍ ഉദ്ഘാടനം ചെയ്തുവെന്ന് ബി.ജെ.പി. കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. അപ്പോള്‍, കര്‍ണാടകയിലെ പാവഗഡയില്‍ മൂന്നു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത 2000 വാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റോ എന്നായിരുന്നു ശിവകുമാറിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button