
കൊച്ചി : സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂര്‍ പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ (79) നായരാണ് ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സായിൽ കഴിയവെയാണ് ബാലകൃഷ്ണൻ മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു.
Post Your Comments