തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സന്ദീപും സ്വപ്‌നയും പിടിയിലായത് എന്‍ഐഎക്ക് നേട്ടമായി. ഇരുവരെയും ഒപ്പം പിടികൂടാനായത് അന്വേഷണം എളുപ്പത്തിലാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വപ്‌നയെയും സന്ദീപിനെയും ഒരുമിച്ച് കിട്ടുമെന്ന് എന്‍ഐഎ പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയത്. എന്നാല്‍ വഴിതിരിവായത് സന്ദീപിന്റെ ഫോണ്‍ കോളുകള്‍ ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സന്ദീപിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബെംഗലൂരുവില്‍ എത്തിയത്. എന്നാല്‍ സന്ദീപിനെ അന്വേഷിച്ച് പോയ എന്‍ഐയ്ക്ക് ഇയാളുടെ ഒപ്പം സ്വപ്നയെയും പിടികൂടാനായി. ഇതോടെ കേസിലെ പ്രധാന പ്രതികള്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇരുവരെയും നാളെ കൊച്ചിയിലെത്തിക്കും. ഇവര്‍ പിടിയിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. സന്ദീപിനെയും സ്വപ്നയെയും പിടികൂടാന്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് എന്‍ഐഎക്ക് വ്യക്തമായത്. ഇതില്‍ ഏറെ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്. സന്ദീപിന്റെ വീട്ടില്‍ ഇപ്പോഴും കസ്റ്റംസ് പരിശോധന തുടരുന്നുണ്ട്. പ്രതികള്‍ ഈ വര്‍ഷം മാത്രം അഞ്ച് പ്രാവശ്യം സ്വര്‍ണ്ണം കടത്തിയെന്നാണ് വിവരം.
Post Your Comments