തിരുവനന്തപുരം: എം.ശിവശങ്കര്‍ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇ.കെ.നയനാര്‍ മുഖ്യമന്ത്രിയുമായിരിക്കെ അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കിയ തെളിവുകൾ ജയ്‌ഹിന്ദ് ന്യൂസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ യു.പി.എസ്.സി സെക്രട്ടറി, യു.പി.എസ്.സി ചെയര്‍മാന്‍, ഡി.ഒ.പി.ടി സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, എന്നിവരെ അനധികൃതമായി സ്വാധീനിച്ചാണ് എം.ശിവശങ്കര്‍ ഐ.എ.എസ് സ്വന്തമാക്കിയതെന്നാണ് സൂചന. 2000-ല്‍ യു.പി.എസ്.സി ആന്‍ഡ് ഡി.ഒ.പി.ടി കേരളത്തില്‍ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. 5 ഒഴിവുകളിലേക്കായി 15 പേരുടെ ലിസ്റ്റാണ് നല്‍കേണ്ടിയിരുന്നത്. ഈ ലിസ്റ്റിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല.
17-ാം സ്ഥാനക്കാരനായ ശിവശങ്കറിന് ഐ.എ.എസ് നല്‍കുന്നതിനായി ലിസ്റ്റിലുള്ള 15-ാമത്തെ പേരുകാരനായ ഡെപ്യൂട്ടി കളക്ടര്‍ കെ.നടേശനെ കൃത്രിമമായും നിയമവിരുദ്ധമായും സസ്പെന്‍ഡ് ചെയ്തതിന് ശേഷം പതിനഞ്ചാമനായി ശിവശങ്കറിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറായിരുന്ന കാലഘട്ടത്തില്‍ ഇടത് സര്‍ക്കാരിനും സിപിഎമ്മിനും വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായാണ് ശിവശങ്കറിനെ തേടി ഐഎഎസ് പദവി എത്തിയതെന്നാണ് റിപ്പോർട്ട്.
Post Your Comments