Latest NewsKerala

യുവമോർച്ച മാർച്ചിന് നേരെ പോലീസ് ലാത്തിച്ചാർജ്ജ് ; സംസ്ഥാന നേതാക്കൾക്കടക്കം നിരവധി പ്രവർത്തകർക്ക് ഗുരുതര പരിക്ക്

അടൂർ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്‌ ഇടപെടൽ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും അവശ്യപ്പെട്ട്‌ യുവമോർച്ച പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടൂർ താലൂക്ക് ഓഫീസ് മാർച്ചിൽ‌ പോലീസിന്റെ നരനായാട്ട്‌.

സ്വപ്നയേയും സന്ദീപിനെയും നാളെ കൊച്ചിയിലെത്തിക്കും, അറസ്റ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെ

ജില്ലാ ജനറൽ സെക്രട്ടറി നിതീഷ് , ജില്ലാ സെക്രട്ടറി അഖിൽ മേലൂട്, ജില്ലാ സെക്രട്ടറി ശരത്ത് കുരമ്പാല നിയോജകമണ്ഡലം പ്രസിഡന്റ് അനന്തു വി കുറുപ്പ് തുടങ്ങിയവരെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി Adv ബി. ജി. വിഷ്ണുവും പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കെ ഹരീഷിനേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17 ഓളം പ്രവർത്തകർ അറസ്റ്റിലായി. മാസ്കിന്റെ മറവിൽ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന കമ്യൂണിസ്റ് സർക്കാരിന്റെ ഏകാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ ബി ജി വിഷ്ണു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button