COVID 19Latest NewsNewsIndia

നടിക്കും കുടുംബത്തിനും കോവിഡ് 19

കൊല്‍ക്കത്ത • പ്രശസ്ത ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബത്തിനും കൊറോണ വൈറസ് രോഗം (കോവിഡ് 19) സ്ഥിരീകരിച്ചു. നടി തന്നെയാണ് തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മലിക്, മാതാവ് ദീപാ മല്ലിക്, ഭര്‍ത്താവും ചലച്ചിത്ര-ടെലിവിഷന്‍ നിര്‍മ്മാതാവുമായ നിഷ്പാല്‍ സിംഗ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായും കോയല്‍ പറഞ്ഞു.

മെയ് മാസത്തിൽ നടി അമ്മയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോയലിന്റെ കുടുംബം കുടുംബം പനി, ചുമ, മറ്റ് അസുഖങ്ങൾ എന്നിവയാൽ വലഞ്ഞിരുന്നു. താമസിയാതെ പരിശോധനകള്‍ നടത്തി. ഈ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനികളില്‍ ഒന്നിന്റെ ഉടമയായ നിഷ്പാൽ ടിവി ഷോകളും സിനിമകളും നിർമ്മിക്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ നിര്‍മ്മാണകമ്പനി ‘ബെഡർ മേയ് ജ്യോത്സ്ന’, ‘മഹാപീത് താരാപീത്’ തുടങ്ങി ചില ജനപ്രീയ ടിവി ഷോകൾ നിര്‍മ്മിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button