Latest NewsKeralaNews

കാര്‍ഗോയില്‍ നിന്നും കടത്തുന്ന സ്വര്‍ണം പല സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് സന്ദീപ് ; സ്വര്‍ണം കടത്തിയ ബാഗുകള്‍ സന്ദീപിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ കാര്‍ഗോയില്‍ നിന്നും കടത്തുന്ന സ്വര്‍ണം പല സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത് സന്ദീപ് നായര്‍ ആണെന്ന് വ്യക്തമാകുന്നു. കേസിലെ പ്രധാന കണ്ണിയാണ് സന്ദീപെന്ന് കസ്റ്റംസ് പറഞ്ഞു. സ്വര്‍ണം കടത്തിയ ബാഗുകള്‍ നെടുമങ്ങാട്ടെ സന്ദീപിന്റെ വീട്ടില്‍ നിന്നും കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തി. സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനം സ്വര്‍ണ കടത്തിന് മറയാക്കിയെന്നും സ്വര്‍ണം കടത്താന്‍ വര്‍ക്ക് ഷോപ്പിലെ വാഹനങ്ങള്‍ ഉപയോഗിച്ചുവെന്നും കസ്റ്റംസ് സംശയിക്കുന്നു.

അതേസമയം എന്‍ഐഎയും സന്ദീപ് നായരുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ മോട്ടോറുകളും രണ്ട് ഓവനും സന്ദീപിന്റെ വീടിന് സമീപമുള്ള ആറ്റിന്‍കരയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ സാധനങ്ങള്‍ക്കുള്ളില്‍ വെച്ചാണ് കാര്‍ഗോയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button