Latest NewsKeralaNews

സ്വപ്ന സുരേഷിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും ചട്ടം ലംഘിച്ച്‌ നിയമിച്ചു;-ചെന്നിത്തല

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും ചട്ടം ലംഘിച്ച്‌ നിയമിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലായിരുന്ന സി-ഡിറ്റിനെ ഐടി വകുപ്പിന് കീഴിലാക്കിയത് ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണ്. ഐടി വകുപ്പ് സെക്രട്ടറിക്ക് നിയമനത്തില്‍ ഇടപെടാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

സി-ഡിറ്റില്‍ മാത്രം 51 പേരെയാണ് നിയമിച്ചത്. സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 136 പേരെയാണ് നിയമിച്ചത്. ഇത് രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലാണെങ്കിലും നിയമനം നടന്നത് സി-ഡിറ്റ് വഴിയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.സ്വപ്ന സുരേഷിനെ മാത്രമല്ല, മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും ചട്ടം ലംഘിച്ച്‌ നിയമിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതില്‍ ഏറെയും ഐടി വകുപ്പിന് കീഴിലാണ്. ഐടി സെക്രട്ടറി എം. ശിവശങ്കറാണ് ഇതിനുള്ള സഹായമൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഐടി വകുപ്പില്‍ നടക്കുന്ന വന്‍തോതിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ മാത്രം 19 പേരെയും സമൂഹ മാധ്യമം കൈകാര്യം ചെയ്യാനായി 12 പേരെയും നിയമിച്ചു. എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തു ആയിരക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കുമ്ബോഴാണ് ഇഷ്ടക്കാരെയും പാര്‍ശ്വവര്‍ത്തികളെയും കുത്തിനിറയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button