COVID 19KeralaLatest NewsNews

കോവിഡ് വ്യാപനം ; പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞയ്ക്ക് പിന്നാലെ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞയ്ക്ക് പിന്നാലെ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇവിടെ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. അതിനാല്‍ തന്നെ പൊന്നാനിയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടി എടുത്തതെന്നും പൂന്തുറ മോഡല്‍ വ്യാപനം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പൊന്നാനി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന
മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നിരോധനാജ്ഞ നടപ്പില്‍ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് കൂടുതല്‍ കര്‍ശനമായി സമ്പൂര്‍ണ ലോക്ക്ഡൗണും പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവിടുത്തെ ഓഫീസും അടച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതായും ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും വളരെ അപകടകരമായ സാഹചര്യമാണിതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വര്‍ഗീസ് പറഞ്ഞു. കോവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗുരുതരമായ സാഹചര്യമാണെന്നും മുമ്പില്‍ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കൂടുന്നു. കോവിഡ് ഇല്ലാത്തവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നു ഇതെല്ലാം ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും ഇപ്പോഴത്തെ ചുറ്റുപാടില്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button