തിരുവനന്തപുരം: സംസ്ഥാനം അതീവ ഗൗരവമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൂപ്പര്‍സ്പ്രെഡ് എന്നത് സമൂഹവ്യാപനത്തിന്റെ തൊട്ടുമുന്‍പുള്ള അവസ്ഥയാണ്. ഇനി സമൂഹവ്യാപനത്തിന്റേതായ ഘട്ടത്തിലേക്കാണ് സ്വാഭാവികമായും നീങ്ങുക. അതിലേക്ക് പോകാതെ പിടിച്ചുനിര്‍ത്താന്‍ കഴിയണം. പ്രതിദിനം 400ൽ കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സമ്പർക്ക രോഗികളുടെ എണ്ണവും കൂടുന്നുണ്ട്. ഒരാളില്‍ നിന്നും അനേകം പേരിലേക്ക് പകരുന്ന സൂപ്പര്‍സ്‌പ്രെഡ് ഇപ്പോള്‍ ആയിക്കഴിഞ്ഞു. ഇനി സമൂഹവ്യാപനത്തിലേക്ക് എപ്പോള്‍ നീങ്ങും എന്നതിനെ കുറിച്ചേ ആശങ്കപ്പെടേണ്ടതായിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ്: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
അതേസമയം, സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 167 പേർ വിദേശത്ത് നിന്ന് എത്തിയവരും ഇതരസംസ്ഥാനങ്ങളില്‍ നിന്നും 76 പേരും സമ്പർക്കരോഗികൾ 234 പേരുമാണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയും സമ്പര്‍ക്ക കേസുകളും ഇന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
Post Your Comments