Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കാന്‍ ചിലരുടെ ഭാഗത്തു നിന്നും ശ്രമം

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികള്‍ തുടരട്ടെ. എന്‍ഐഎ ഫലപ്രദമായി അന്വേഷിക്കാന്‍ പറ്റിയ ഏജന്‍സിയാണ്.

Read Also : ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി, അങ്ങ് സാമാന്യം ഭംഗിയായി നാറിയിരിക്കുന്നു.. സ്വപ്‌ന സുരേഷ് എവിടെയാണെന്ന് അങ്ങയുടെ വിശ്വസ്തനായ ഡിജിപിയ്ക്ക് അറിയുമായിരിയ്ക്കും.. എന്തിനീ ഒത്തുകളി : ഡോ.കെ.എസ്.രാധാകൃഷ്ണന്റെ കുറിപ്പ്

എന്‍ഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുന്‍ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എന്‍ഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലര്‍ക്കും ഉണ്ടാകും. അത്തരക്കാരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങള്‍ നിയമം നിര്‍മിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button