കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയപാത 66ലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ച് വന്ന ബുള്ളറ്റ് ടാങ്കറാണ് അപകടത്തില്‍പെട്ടത്. വാതകം ചോര്‍ന്നിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
അപകടമറിഞ്ഞ് ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു.
Post Your Comments