KeralaLatest NewsNewsIndia

അച്ചടക്കലംഘനം ; മുന്‍ സംസ്ഥാന സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം

ബെംഗളൂരു: മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി നീക്കുന്നതെന്ന് സിപിഎം ചിക്കബെല്ലാപുര ജില്ലാ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി 2018-ല്‍ ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കിയിരുന്നു. കര്‍ണ്ണാടക സിപിഎം അംഗമായ സ്ത്രീയുടെ പീഡന പരാതിയിലായിരുന്നു അന്ന് കര്‍ണ്ണാടക സിപിഎം സെക്രട്ടറിയായിരുന്നു ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ശ്രാമ റെഡ്ഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button