ന്യൂഡല്‍ഹി : പടക്കം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കാട്ടാനയോടുള്ള ക്രൂരതയെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍, കേന്ദ്രത്തിനും കേരളത്തിനും മറ്റു 12 സംസ്ഥാനങ്ങള്‍ക്കുമാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് നോട്ടിസ് പുറപ്പെടുവിച്ചത്. മൃഗങ്ങളെ കൊല്ലാന്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത് ക്രൂരമായ നടപടിയായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
read also : കേരളത്തിലേത് നടുക്കുന്ന സംഭവം ; ഗര്‍ഭിണിയായ കാട്ടാനയുടെ ദാരുണമായ അന്ത്യത്തില്‍ പ്രതികരണവുമായി വിരാട് കോലി
മൃഗങ്ങളെ കൊല്ലാന്‍ സ്ഫോടക വസ്തുക്കളും കെണികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവയുടെ ലംഘനമാണെന്നും അതില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ നടപ്പാക്കുന്നതിന് 1960-ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ മേയ് 27നാണ് പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ പരുക്കിനെത്തുര്‍ന്ന് 15 വയസ്സു പ്രായം വരുന്ന ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. സംഭവത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു
Post Your Comments