കൊച്ചി: വൻ സ്വർണ്ണക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യുവമോർച്ച, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ ലാത്തി വീശി.
യൂത്ത് ലീഗ് കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. ബാരിക്കേഡുകൾ തള്ളി മാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർക്ക് നേരെ ലാത്തിവീശി. സംഘർഷത്തിൽ മൂന്നു പേർക്ക് പരുക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന വര്‍ക്ക് ഷോപ്പിലേക്ക് യുവമോർച്ച മാർച്ച് നടത്തി. സ്ഥാപനത്തിന് സമീപത്തുവച്ച് പൊലീസ് വടംകെട്ടി പ്രവർത്തകരെ തടഞ്ഞു. പിണറായി വിജയന്റെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ എം.പി അടക്കമുള്ളവർ മാർച്ചിന് നേതൃത്വം നൽകി.
കോട്ടയത്ത് കളക്ട്രേറ്റിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ കളക്ട്രേറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറി.
Post Your Comments