Latest NewsNewsIndia

ഒരേ മണ്ഡപത്തില്‍ രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്; വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

ബൈത്തൂള്‍: ഒരേ മണ്ഡപത്തില്‍ രണ്ടു യുവതികളെ വിവാഹം കഴിച്ച് യുവാവ്. ഈ അപർവ്വ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വിവാഹം നടന്നത് മദ്ധ്യ പ്രദേശിലെ ബൈത്തൂള്‍ ജില്ലയിലുള്ള ‘ഘോടാഡോംഗ്രി’ ബ്ലോക്കിലെ ‘കൊറിയ’ ഗ്രാമത്തിലാണ്. ഇന്നലെയായിരുന്നു വിവാഹം.

ഗ്രാമത്തിലെ ആദിവാസി യുവാവായ സന്ദീപ് ഉയിക്കേ ഭോപ്പാലില്‍ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്ബോള്‍ പരിചയപ്പെട്ട ഹോഷംഗാബാദ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇതറിയാതെ ഡിഗ്രികഴിഞ്ഞുവരുന്ന മകനുവേണ്ടി വീട്ടുകാര്‍ നടത്തിയ കല്യാണാലോചനകള്‍ ചെന്നെ ത്തിയത് അടുത്ത ഗ്രാമത്തിലുള്ള ഒരു യുവതിയിലാണ്. വീട്ടുകാര്‍ ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വാക്കു നല്‍കുകയും ചെയ്തു.ഒപ്പം വിവാഹത്തീയതിയും തീരുമാനിച്ചു.

പയ്യന്‍ മടങ്ങിവന്നതോടെ വിഷയം വിവാദമായി മാറി. ഒടുവില്‍ ആദിവാസി മുഖ്യന്റെ നേതൃത്വത്തില്‍ ജനസഭ വിളിച്ചുകൂട്ടി. അതിനൊടുവില്‍, സര്‍വ്വ സമ്മതപ്രകാരം യുവാവ് രണ്ടു പെണ്‍കുട്ടികളെയും ഒരേസമയം വിവാഹം കഴിക്കണമെന്ന് തീര്‍പ്പുകല്പിക്കുകയായിരുന്നു. തീരുമാനം ഇരു യുവതികളും യുവാവും മൂന്നു കുടുംബങ്ങളും അംഗീകരിച്ചതോടെ ഗ്രാമീണരുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ വിവാഹവും വിവാഹസല്‍ക്കാരവും നടത്തപ്പെട്ടു.

ഈ വിവാഹം നിയമവിരുദ്ധമാണെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും അതിനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചുകഴിഞ്ഞതായും ബൈത്തൂള്‍ തഹസീല്‍ദാര്‍ അറിയിച്ചു. ഒരു കാര്യം പറയാതെ തരമില്ല. ഈ വിവാഹത്തില്‍ ഗ്രാമീണരും വധൂവരന്മാരുടെ മൂന്നു കുടുംബങ്ങളും വളരെ സന്തോഷത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button