ആലപ്പുഴ : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. ആലപ്പുഴ വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ് (96) ആണ് മരിച്ചത്. കഴിഞ്ഞ ആറാംതീയതി ബംഗളൂരിൽ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കോവിഡ് പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയുള്ളു എന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Post Your Comments