KeralaCinemaMollywoodLatest NewsNewsBollywoodEntertainmentKollywoodMovie GossipsNews Story

സോഷ്യൽ മീഡിയയിൽ വൈറൽ ആയി ലിസ്സിയുടെ യോഗ ചിത്രങ്ങൾ ,ഈ പ്രായത്തിലും ഇത്രയേറെ മെയ് വഴക്കമോ എന്ന് ആരാധകർ

തന്റെ അഭിനയ ജീവിതത്തിന്റെ കൊടുമുടിയിലെത്തി നിന്നപ്പോഴാണ് താരത്തെ പ്രിയദർശൻ വിവാഹം ചെയ്തത്,

മലയാള സിനിമാ രംഗത്ത് എൺപതുകളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു നടി ലിസി. സഹനടിയായും സഹോദരിയായും നായികയായും സൈഡ് റോഡുകളിലും ലിസി മലയാള സിനിമയിൽ തിളങ്ങി നിന്ന കാലമായിരുന്നു അത്.തന്റെ അഭിനയ ജീവിതത്തിന്റെ കൊടുമുടിയിലെത്തി നിന്നപ്പോഴാണ് താരത്തെ പ്രിയദർശൻ വിവാഹം ചെയ്തത്, ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം എല്ലാം നടിമാരെ പോലെ ലിസിയും അഭിനയരംഗത്തു നിന്നും വിട്ടുനിന്നു.

ശേഷം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു ലിസി. എന്നാൽ 2016 ൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇരുവരും നിയമപരമായി വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സൂപ്പർ നായകന്മാരുടെ നായികയായി തിളങ്ങിയ താരത്തിന്റെ വിവാഹ ബന്ധം വേർപെടുത്തിയ വാർത്തകൾ അങ്ങനെ സോഷ്യൽ മീഡിയയിൽ ഇടം നേടുകയും ചെയ്തു.

ഇപ്പോഴിതാ ഇക്കഴിഞ്ഞ യോഗ ഡേയിൽ ലിസിയുടെ ചില യോഗ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ദേയമാകുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ മകളാണ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ കല്യാണി പ്രിയദർശൻ. മലയാളത്തിലും തെലുങ്കിലുമായി കല്യാണി വളരെയധികം സജീവമാണ്.

കല്യാണിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം വരനെ ആവശ്യമുണ്ട് എന്നതായിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് സത്യൻ ആയിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് നായകനായി എത്തിയത്. കല്യാണിയുടെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനുള്ള മലയാള സിനമ. കല്യാണിയുടെ അഭിമുഖങ്ങളിൽ എല്ലായ്പ്പോഴും അമ്മയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അമ്മയും അച്ഛനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും വിവാഹ ബന്ധം വേർപെടുത്തിയത്.

അവരുടെ പേർസണൻ കാര്യങ്ങളാണെന്നും കല്യാണി തുറന്നു പറഞ്ഞിരുന്നു. വിവാഹബന്ധം വേർപെടുത്തിയ ശേഷം ലിസി അഭിനയരംഗത്ത് കടന്നുവന്നിരുന്നു. ചാൽ മോഹൻ രംഗയിൽ നായികയുടെ അമ്മ വേഷത്തിൽ ലിസ്സി അഭിനയിച്ചിരുന്നു.

shortlink

Post Your Comments


Back to top button