CinemaMollywoodEntertainment

വിവാഹത്തിനായി മതം മാറി, ഏറെ ത്യാഗങ്ങള്‍ സഹിച്ചു, പക്ഷെ: തുറന്നടിച്ച് ലിസി

ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗം വിട്ട അവര്‍ ഇപ്പോള്‍ തെലുങ്കിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

മാതൃക ദമ്പതികള്‍ എന്ന് പൊതുവേ കരുതിയിരുന്ന പ്രിയദര്‍ശനും ലിസിയും അടുത്തിടെ പിരിഞ്ഞത് ആരാധകരില്‍ ഞെട്ടലുളവാക്കിയിരുന്നു. വേര്‍പിരിയല്‍ തിരുമാനത്തിന് ശേഷം ആദ്യമായി ലിസി മനസ് തുറക്കുകയാണ്.

“വിവാഹത്തിനായി ഞാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്, ഉറ്റവരെ വേണ്ടെന്നു വച്ചു, മതം മാറി. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു. കുടുംബത്തിന് വേണ്ടി നിങ്ങള്‍ സ്വയം ത്യജിച്ചാല്‍ പിന്നെ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. എന്‍റെ ആനുഭാവാതില്‍ നിന്ന് ഞാന്‍ മനസിലാക്കിയ കാര്യമാണത്.”

“പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മക്കളെ ഒറ്റയ്ക്കാക്കാന്‍ എനിക്ക് തോന്നിയില്ല. ഇപ്പോള്‍ അവര്‍ വലുതായി. അതുകൊണ്ട് എനിക്ക് സ്വതന്ത്രമായ തിരുമാനങ്ങളെടുക്കാം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ പറ്റും.” ലിസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button