MollywoodLatest NewsKeralaCinemaNewsEntertainment

കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം നല്ലതായി, ഇല്ലെങ്കിൽ വേർപിരിയൽ വലിയ തെറ്റായേനെ: വിവാഹ മോചനത്തെ കുറിച്ച് ലെന

എന്നാൽ ഈ വാർത്ത സാധാരണയായി ഉണ്ടാകുന്ന ഗോസ്സിപ്പ് വർത്തകളുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല.

മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. താരത്തിന്റെതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതുമായിരുന്നു. സ്‌നേഹം എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ലെന വെള്ളിത്തിരയിലേക്ക് ആദ്യമായി ചുവട് വയ്ച്ചിരുന്നത്.

അതിന് പിന്നാലെ കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലെന മുനിരനായികമാർക്കൊപ്പം എത്തുകയും ചെയ്തു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും തന്നേക്കാൾ മുതിർന്ന നടന്മാരുടെയും അമ്മവേഷങ്ങളിലൂടെയും ലെന മലയാള സിനിമയിൽ തിളങ്ങിയിരുന്നു.
തന്റെ കരിയറിൽ ബോൾഡായ തീരുമാങ്ങൾ എടുത്തിരുന്ന ലെന സ്വന്തം ജീവിതത്തിലും ബോൾഡായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഒരിടയ്ക്ക് വച്ച് സമൂഹമാധ്യമങ്ങളിലാകെ ഉയർന്നിരുന്ന ചോദ്യമായിരുന്നു ലെന വിവാഹിതയാണോ എന്നത്. എന്നാൽ ഇത് ഉയർന്ന വന്നിരുന്നത് താരത്തിന്റെ വിവാഹ മോചന വാർത്തകൾ പുറത്ത് വന്നപ്പോഴായിരുന്നു.

എന്നാൽ ഈ വാർത്ത സാധാരണയായി ഉണ്ടാകുന്ന ഗോസ്സിപ്പ് വർത്തകളുടെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയായിരുന്നു ലെന ഏറെ നാളത്തെ പ്രണയത്തി നൊടുവിൽ വിവാഹം ചെയ്തത്. അതോടൊപ്പം താരം തന്നെ 12 വയസ്സ് മുതൽ ആരംഭിച്ച പ്രണയ ദാമ്പത്യജീവിതത്തിന്റെ അവസാനവും എങ്ങനെ എന്ന് വെളിപ്പെടുത്തി.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ൽ പിജി പൂർത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നുള്ളതാണ്. കുട്ടികൾ വേണ്ടെന്നുള്ള ആ തീരുമാനത്തിൽ ഇപ്പോൾ വളരെ ഏറെ സന്തോഷമുണ്ട്. രണ്ടുപേർ പരസ്പരം പറഞ്ഞ് സമ്മതിച്ച് പിരിയുന്നതിൽ കുഴപ്പമില്ല. കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ വലിയ തെറ്റാകും.

ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചു സിനിമ ചെയ്യാനുള്ള ആലോചനയും ഉണ്ട്. ജീവിതത്തിൽ തെറ്റും ശെരിയും ഇല്ല. ട്രെയ്ൽസ് ആൻഡ് ഇറേസ് അല്ല. ഒരു തീരുമാനത്തെ ഓർത്തും പശ്ചാത്താപമില്ല.അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങൾ ആയിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയമായിരുന്നു കല്യാണം ആ സമയത്ത് തന്നെ ഡിവോഴ്‌സ് ചെയ്തു.

വരാനിരിക്കുന്നത് ഇതിനേക്കാൾ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ല എന്നും ലെന പറഞ്ഞു. ഒരു നടിക്ക് സമൂഹത്തിൽ അവരുടേതായ സ്ഥാനം ഉണ്ടെന്നും പേരുവച്ച് അവർ അറിയപ്പെടുന്നതും സമ്ബാദിക്കുന്നതും കൊണ്ടാണ് ഇതെന്നും ലെന പറയുന്നു.

അപ്പോഴും കീഴടങ്ങി നില്ക്കാൻ കഴിയില്ലെന്നും ജീവന് തുല്യം പ്രണയിച്ചത് വെറുതെ ആയെങ്കിലും ഇനി ഒരു പ്രണയം സംഭവിച്ചു കൂടാ എന്നും ഇല്ല. പക്ഷേ എന്റെ ജീവിതം മുഴുവനായും സിനിമയുമായി കണക്ട് ചെയ്തതാണ് എന്നും പ്രണയത്തെ കുറിച്ച് ആലോചിക്കാൻ മൂഡ് ഇല്ല എന്നും ലെന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button