COVID 19Latest NewsNewsInternational

കോവിഡ് വ്യാപനം; 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി

റോം : കോവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇറ്റലിയില്‍ വിലക്കേര്‍പ്പെടുത്തി. അമേരിക്ക, ബഹ്റൈന്‍, ബംഗ്ലാദേശ്, ബ്രസീല്‍, ബോസ്നിയ, ചിലി, കുവൈത്ത്, നോര്‍ത്ത് മാസിഡോണിയ, മല്‍ഡോവ, ഒമാന്‍, പനാമ, പെറു, ഡോമിനികന്‍ റിപബ്ലിക് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. മരണം അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം കടന്നു. അമേരിക്കയിലും ബ്രസീലിലും രോഗവ്യാപനവും മരണ നിരക്കും വര്‍ധിക്കുകയാണ്. 32 ലക്ഷം പിന്നിട്ടിരിക്കുകയാണ് അമേരിക്കയില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം. മരണ സംഖ്യ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം പിന്നിട്ടു. പതിനേഴ് ലക്ഷത്തി അമ്പത്തി അയ്യായിരം കടന്നു ബ്രസീലില്‍ രോഗബാധിതര്‍. അറുപത്തി ഒന്‍പതിനായിരത്തില്‍ അധികമാണ് ബ്രസീലിലെ മരണസംഖ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button