കൊല്ലം • സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം പകര്‍ന്നത് എ.ടി.എം വഴിയെന്ന് കണ്ടെത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലുള്ള എ.ടി.എം വഴിയാണ് വൈറസ് പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉറവിടം അറിയാത്ത 166 രോഗികളെക്കുറിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
ചാത്തന്നൂരില്‍ കോവിഡ് പോസിറ്റീവായ ഒരാള്‍ ഈ എ.ടി.എം സന്ദര്‍ശിച്ചിരുന്നു. ഇതു വഴിയാകാം ഒരു ആശ വര്ക്കറടക്കം രണ്ട് പേര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം.
ഉറവിടം കണ്ടെത്താനാകാതിരുന്ന 166 പേരില്‍ 125 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ട്. ബാക്കി 41 പേരെ കുറിച്ച് അന്വേഷണം തുടരുകയാണ്.
ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ആദ്യ ഘട്ടത്തില്‍ ബാങ്കുകളിലും എ ടി എമ്മുകളിലും പ്രധാന ഇടങ്ങളിലുമെല്ലാം സാനിറ്റൈസറുകളും കൈകഴുകാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ അലംഭാവമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നതെന്നും പരാതിയുണ്ട്. പല ബാങ്കുകളും എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ തീര്‍ന്നിട്ടും പുതിയത് വെക്കുന്നില്ലെന്നും രണ്ട് തുള്ളി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധന വയ്ക്കുന്നതായും സാനിറ്റൈസറില്‍ വെള്ളം കലര്‍ത്തി വയ്ക്കുന്നതായും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
Post Your Comments