തിരുവനന്തപുരം: സംസ്ഥാനം കോവിഡ് പ്രതിന്ധിയിലിരിക്കെ വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംപി. കെ സുധാകരന്‍. സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കോവിഡ് നിയന്ത്രണങ്ങളും നടപടികളും വലിച്ചെറിഞ്ഞ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് സംസ്ഥാനത്തെ നയിക്കും എന്നാണ് കെ.സുധാകരന്‍ എംപി പറഞ്ഞത്. പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ പോകുന്നത്. ആ വിഘാതം തട്ടിമാറ്റാന്‍ പ്രതിപക്ഷത്തിന് നിയമം തടസ്സമല്ല എന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തില്‍ കെ സുധാകരന്റെ പറഞ്ഞു.
അതേസമയം തിരുവനന്തപുരം സ്വര്‍ണ്ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ആക്രമത്തില്‍ പ്രതിഷേധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്നും നാളെ ബിജെപി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തുമെന്നും കോവിഡിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
കൂടാതെ കോവിഡിന്റ പേര് പറഞ്ഞ് സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി രാജി വെക്കുന്നത് വരെ കേരളത്തില്‍ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Post Your Comments