കാണ്‍പൂര്‍: കുപ്രസിദ്ധ ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ സഹായി അമര്‍ ദുബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വികാസ് ദുബെയുടെ ഏറ്റവും അടുത്ത അനുയായിയാണ് കഴിഞ്ഞ ദിവസം പൊലീസുകാര്‍ വധിച്ച അമര്‍ ദുബെ. കാണ്‍പൂരില്‍ പൊലീസുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഇയാള്‍ പങ്കാളിയായിരുന്നു.
അമര്‍ ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. പോസ്റ്റ് മോര്‍ട്ടിത്തിന് മുന്‍പ് നടത്തിയ കോവിഡ് പരിശോധനയിലാണ് അമര്‍ ദുബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ALSO READ: മൃഗാശുപത്രി ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇടുക്കിയിൽ അതീവ ജാഗ്രത
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂറിന് സമീപം മോധാ എന്ന സ്ഥലത്ത് വെച്ചാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇയാളെ വെടിവെച്ചു വീഴ്ത്തിയത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് ഇയാളെ വെടിവെയ്ക്കുകയായിരുന്നു. അമര്‍ ദുബെയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊല്ലപ്പെട്ട വികാസ് ദുബെയ്ക്കും കൊറോണ പരിശോധന നടത്തും. കൊറോണ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമെ വികാസ് ദുബെയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തൂവെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments