ന്യൂഡല്‍ഹി: ചൈനക്കെതിരായ നീക്കത്തില്‍ ഔദ്യോഗിക തീരുമാനവുമായി ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. ചൈനയുടേതായി സംസ്ഥാനത്തേക്ക് എത്തിച്ച എല്ലാ ഉപകരണങ്ങളും ആദ്യഘട്ടത്തില്‍ ഉപേക്ഷിക്കാനാണ് തീരുമാനം. തുടര്‍ന്ന് എല്ലാ വ്യാപാരത്തിലും ചൈനയെ ബഹിഷ്‌ക്കരിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിമാത്രമാണ് നാടിന്റെ ഉയര്‍ച്ചയ്ക്ക് സഹായകമാവുക. സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് ഉത്തരാഖണ്ഡിലെ നയം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗാണ് സംസ്ഥാനത്തിന്റെ ചൈനാ വിരുദ്ധ നയം വ്യക്തമാക്കിയത്.സംസ്ഥാന സര്‍ക്കാറിന്റെ ഒരു പദ്ധതിയിലും ഭാവിയില്‍ ചൈനയെ കൈകടത്താന് അനുവദിക്കില്ല. ചൈനയുടെ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ഒരു പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ത്രിവേന്ദ്ര സിംഗ് പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിമാത്രമാണ് നാടിന്റെ ഉയര്‍ച്ചയ്ക്ക് സഹായകമാവുക.
കൈരളി ചാനലിനെതിരേ നിയമ നടപടിയുമായി ശശി തരൂര്‍ എംപി
യുവാക്കള്‍ക്ക് സ്വന്തം നാടിന് ഗുണകരമായ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം നല്‍കും. അവ ഉപയോഗിക്കാനും അവയെ ലോകനിലവാരത്തിലെത്തിക്കാനും സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments