ഡല്‍ഹി: ലോക വിപണിയില്‍ വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളപ്പോഴും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള പ്രിയം ഇന്ത്യന്‍ വിപണി വലിയ തോതില്‍ കുറയ്ക്കുന്നു. രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് കടക്കുമ്പോഴും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി വിപണിയിൽ ചൈനീസ് സാധനങ്ങള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇന്ത്യന്‍ വിപണി ചൈനീസ് ഉല്‍പ്പന്നങ്ങളോട് കാണിക്കുന്ന വിമുഖത കാരണം കഴിഞ്ഞ വര്‍ഷം മാത്രം ചൈനക്ക് 50000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ പ്രധാന ഉത്സവ സമയങ്ങളിലെല്ലാം സാധാരണ നിലയിൽ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ് പതിവ്. എന്നാൽ ദീപാവലി ആഘോഷങ്ങള്‍ വിപുലമാകുന്ന ഈ അവസരത്തിലും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റില്ല. ഇന്ത്യയിൽ ആഭ്യന്തരമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്.
ബോഡീസ് റിസര്‍ച്ച് 20 നടത്തിയ സര്‍വ്വെ അനുസരിച്ച് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളൊന്നും ദീപാവലിയുടെ ഭാഗമായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി നടത്തുന്നില്ല എന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ്, സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാള്‍ വ്യക്തമാക്കി.
ദീപാവലി ആഘോഷത്തിനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി ആളുകള്‍ ധാരാളമായി എത്തിയാല്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി വന്‍തോതില്‍ ലാഭത്തിലാകുമെന്നും അതിലൂടെ രണ്ട് ലക്ഷം കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാദ്ധ്യത ഉണ്ടെന്നും പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
Post Your Comments