ഖരാറിലെ ഘറുവാനിലെ ശക്രുല്ലാപൂര് ഗ്രാമത്തില്‍ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കാണാതായ ഏഴുവയസ്സുകാരനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായതിന്റെ ഒരു ദിവസം കഴിഞ്ഞാണ് മൃതദേഹം ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. കുട്ടി വിഷം കഴിച്ച് മരിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകു.
മകന് ഹര്‍പ്രീത് സിംഗ് വെള്ളിയാഴ്ച പുറത്ത് കളിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് ഗുര്‍ദേവ് സിംഗ് പറഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അടക്കം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് അന്ന് രാത്രി തന്നെ ഗുര്‍ദേവ് ഘറാന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പിന്നീട് ശനിയാഴ്ച കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍ 174 പ്രകാരം അന്വേഷണ നടപടികള്‍ ആരംഭിച്ചതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണകാരണം കൃത്യമായി അറിയാന്‍ സാധിക്കൂ എന്നും ഗാരുവാന് എസ്എച്ച്ഒ കൈലാഷ് ബഹാദൂര്‍ പറഞ്ഞു.
Post Your Comments