തൃശൂര്‍: കോഴിക്കറി വിളമ്പിയത് കുറഞ്ഞുപോയതിന് വീട്ടുകാരോട് വഴക്കിട്ട യുവാവ് പുഴയില്‍ ചാടി. തൃശൂര്‍ പാമ്പാടി കൂട്ടാല കമ്പനിപ്പടി കടവില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കമ്പനിപ്പടി വിജിത് (അമല്‍ജിത്ത് 22) ആണ് കോഴിക്കറി വിളമ്പിയത് കുറഞ്ഞുപോയെന്ന കാരണത്താല്‍ പുഴയില്‍ ചാടിയത്. എന്നാല്‍ തെരച്ചിലിനിടെ ഉച്ചയ്ക്ക് ഭാരതപ്പുഴയില്‍ നിന്നും കാണാതായ വിജിത് പാതിരാത്രി വീട്ടിലെത്തി.
കാണാതായെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.
കോഴിക്കറി വിളമ്പിയതു മതിയാകാത്തതിനാല്‍ വീട്ടുകാരോടു വഴക്കിട്ടു ചൊവ്വാഴ്ച രണ്ടു മണിയോടെ സുഹൃത്തിനൊപ്പം പുഴക്കരയിലെത്തിയ വിജിത് പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ ഏറെ നേരമായിട്ടും വിജിത് തിരിച്ചു കയറാതായപ്പോഴാണു സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസും അഗ്‌നി രക്ഷാസേനയും രാത്രിയോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കേന്ദ്ര ഇടപെടൽ ; ഡല്‍ഹിയിലെ പ്രതിദിന പരിശോധന 20,000 കടന്നു; രോഗമുക്തി നിരക്ക് 72 ശതമാനം
കുറേ ദൂരം നീന്തിയപ്പോള്‍ താൻ തളര്‍ന്ന് ഒഴുക്കില്‍പ്പെട്ടു എന്നും മുങ്ങാതിരിക്കാന്‍ ഒഴുക്കിനൊത്തു നീന്തിഎന്നും വിജിത് പറഞ്ഞു . ഒന്നര കിലോമീറ്ററിനപ്പുറത്ത് കയറംപാറയ്ക്കു സമീപം ഒരു പാറയില്‍ പിടിച്ചു കയറി. മണിക്കൂറുകളോളം അബോധാവസ്ഥയില്‍ കിടക്കുകയും പാതി രാത്രിയോടെ പുഴക്കരയിലൂടെ തിരിച്ചു വീട്ടിലേക്കു നടക്കുകയും ചെയ്തു എന്നാണ് ഇയാൾ പറഞ്ഞത്.
Post Your Comments