ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രതിദിന പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധന. നിലിവില്‍ ഒരു ദിവസം 20,000ത്തിലധികം പരിശോധനകളാണ് ഡല്‍ഹിയില്‍ നടത്തുന്നത്. കെജ്രിവാള്‍ സര്‍ക്കാരിന് കൊറോണ വ്യാപനം തടയാന്‍ കഴിയാതെ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടിരുന്നു.
ഡല്‍ഹിയിലെ രോഗമുക്തി നിരക്ക് 72 ശതമാനം കഴിഞ്ഞെന്നും രോഗം ഇരട്ടിക്കുന്നതിന്റെ തോത് 30 ദിവസമായി ഉയര്‍ന്നെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം, രോഗബാധിതരുടെ എണ്ണം 1 ലക്ഷം കവിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ 23,452 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 80,000ത്തിലേക്ക് അടുക്കുകയാണ്.
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐ എയ്ക്ക് വിട്ടു
3213 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ജൂലൈ 8 വരെയുള്ള കണക്കുകള്‍ പ്രകാരം ശരാശരി 10 ലക്ഷം ആളുകളില്‍ 35,780 പരിശോധനകളാണ് നടത്തിയിരിക്കുന്നത്. ഇതോടെ, ഡല്‍ഹിയില്‍ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 6,79,831 ആയി.
Post Your Comments