KeralaLatest NewsNews

ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ്: ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി അടുപ്പം തുടങ്ങിയതോടെ ആരെയും അറിയിക്കാതെ നാട്ടിലെത്തി: ഒടുവിൽ വിവാഹ മോചനം

വിവാദ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ ഏറെയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. വിദേശത്ത് വെച്ച് 2002ല്‍ ആയിരുന്നു സ്വപ്‌ന വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ് ആരംഭിച്ചു. ഇതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി അടുത്തതോടെ ആരെയും അറിയിക്കാതെ നാട്ടിലെത്തി. ഇദ്ദേഹവുമായുള്ള ബന്ധം മൂലമാണ് നാട്ടിലെത്തിയത്. ഇത് വിവാഹ മോചനത്തിലേക്ക് നയിച്ചു.

Read also: അന്വേഷണവുമായി സഹകരിക്കാൻ സ്വപ്‌ന തയ്യാർ: ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത്​ കീഴടങ്ങുമെന്ന് അഭിഭാഷകൻ

എന്നാല്‍ ഈ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. നടന്റെ ബന്ധുക്കള്‍ ഇടപെട്ടതോടെ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സ്വപ്‌ന വിദേശത്തേക്ക് മടങ്ങി പോയില്ല. 2012 മുതലാണ് തിരുവനന്തപുരത്ത് താമസമാക്കിയത്. ട്രാവല്‍ ഏജന്‍സികളിലായിരുന്നു ആദ്യം ജോലി. തുടർന്ന് എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗമായ സാറ്റ്‌സില്‍ ജോലി നേടി. രണ്ടാം വിവാഹം കഴിഞ്ഞതിന് ശേഷമാണ് കോണ്‍സുലേറ്റിലെ ജീവനക്കാരി ആകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button