കൊച്ചി: സ്വർണക്കടത്ത് കേസിൽ അന്വേഷണവുമായി അന്വേഷണവുമായി സഹകരിക്കാൻ സ്വപ്‌ന സുരേഷ് തയ്യാറാണെന്ന് അഭിഭാഷകൻ. ബുധനാഴ്ച രാത്രി സ്വപ്‌ന സുരേഷ് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് കീഴടങ്ങാൻ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. സ്വപ്‌ന പ്രഭ സുരേഷ് എന്ന പേരിൽ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് സ്വപ്‌ന സുരേഷ് ഹർജിയിൽ പറയുന്നത്.
Read also: സ്വര്‍ണക്കടത്ത് : യൂണിയന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്; കോഴിക്കോട്ടേ വ്യവസായിയെ ചോദ്യം ചെയ്തു
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ല. കസ്റ്റംസ്, കേന്ദ്രസർക്കാർ തുടങ്ങിയവരെ കക്ഷി ചേർത്ത് നൽകിയ ഹരജിയിൽ തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് നായർക്കൊപ്പമാണ് സ്വപ്‌ന ഒളിവിൽ പോയതെന്നാണ് സംശയം.
Post Your Comments