MollywoodLatest NewsKeralaCinemaNewsEntertainment

വർക്ക്ഔട്ടിന് ലോക്ക് ഡൗണില്ല; വൈറലായി മോഹൻലാലിന്റെ വീഡിയോ

ശരീരം ഫിറ്റാക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹൻലാൽ . അതിനൊപ്പം തന്നെ കഥാപാത്രങ്ങൾക്ക് അനുസൃതമായി ശരീരത്തിൽ രൂപമാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് വളരെ പെട്ടെന്ന് സാധിക്കാറുമുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന്റെ ജിമ്മിലെ വർക്ക് ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി വീഡിയോ പുറത്ത് വിട്ടത്. ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ചെന്നൈയിൽ തന്നെയാണ് അദ്ദേഹം .

ഇതിനിടെ സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ഓഗസ്റ്റ് 17ന് തൊടുപുഴയിൽ ആരംഭിക്കും എന്ന തരത്തിൽ വാർത്തകളുണ്ട്. എന്നാൽ ദൃശ്യത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങില്ല എന്ന് കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

ദൃശ്യം 2 പൂർത്തിയായ ശേഷം റാമിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ജീത്തു ജോസഫ് കടക്കും. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തൃഷയാണ്. ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button